Search
Close this search box.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള മയക്കുമരുന്ന് കച്ചവടം ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കണമെന്ന് മുന്നറിയിപ്പ്.

Warning to inform the authorities if you notice drug trade through social media platforms.

യുവാക്കൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്താൻ ഉപയോഗിക്കുന്ന ഏറ്റവും പുതിയതും അപകടകരവുമായ മാർഗമായി സോഷ്യൽ മീഡിയ ഇപ്പോൾ മാറിയിട്ടുണ്ടെന്ന് അബുദാബിയിലെ അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്തിന് പുറത്ത് നിന്നുള്ള ഒരു മയക്കുമരുന്ന് വ്യാപാരി യുഎഇയിലെ ഏതെങ്കിലും യുവാവിന്റെ മൊബൈൽ ഫോണിലേക്ക് ഒരു വാചക സന്ദേശമോ വീഡിയോ ക്ലിപ്പോ വോയ്‌സ് സന്ദേശമോ അയക്കുകയാണ് ചെയ്യുന്നത്.  പണം ഓഫർ ചെയ്യുകയും മയക്കുമരുന്ന് അടങ്ങിയ ഒരു പാക്കേജ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാനാണ് ഇത്തരക്കാർ സന്ദേശങ്ങളിൽ അയക്കുന്നത്.

ഇതിനെതിരെ അബുദാബി പോലീസ് ‘പാർട്ടിസിപ്പേറ്റ് ടു പ്രിവന്റ് ഇറ്റ്’ കാമ്പെയ്‌ൻ ആരംഭിക്കുകയും മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ അജ്ഞാത സന്ദേശങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കൂടാതെ സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കണമെന്നും ഇത്തരത്തിൽ ആവശ്യപ്പെടാത്ത സന്ദേശങ്ങൾ കൈകാര്യം ചെയ്യരുതെന്നും കുട്ടികളുടെ കുടുംബ മേൽനോട്ടം വർദ്ധിപ്പിക്കണമെന്നും മയക്കുമരുന്ന് കച്ചവടം ശ്രദ്ധയിൽപ്പെട്ടാൽ 8002626 എന്ന നമ്പറിൽ അമാൻ സേവനവുമായി ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും കമ്മ്യൂണിറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2828 എന്ന നമ്പറിലേക്ക് വാചക സന്ദേശമയച്ചോ അല്ലെങ്കിൽ aman@adpolice.gov.ae എന്ന ഇമെയിൽ വഴിയോ അല്ലെങ്കിൽ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!