ദുബായിലെ ബിസിനസ്സ് ” കണക്കുകൂട്ടലുകൾ” ഇനി തെറ്റില്ല . സഹായത്തിന് വിദഗ്ധരുണ്ട്.
ദുബായിൽ ബിസിനസ്സ് സെറ്റപ്പ് രംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന എമിറേറ്റ്സ് ഫസ്റ്റ് , ഓഡിറ്റിങ് മേഖലയിലും മാറ്റങ്ങൾ പ്രവചിച്ച് രംഗത്ത് .
ഈ-ഫസ്റ്റ് ഓഡിറ്റേഴ്‌സ് എന്നാണ് ഈ നവ സംരംഭത്തിന് പേര്.
ദുബായിലെ ബിസിനസ്സ് രംഗത്തു സംഭവിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഓഡിറ്റിങ്ങിനെ എങ്ങനെ സമീപിക്കണമെന്നും അതിനെ കൂടുതൽ ‘ഫ്രണ്ടിലി’യാക്കാൻ എന്തുചെയ്യണമെന്നും ഏറ്റവും ലളിതമായി മനസ്സിലാക്കിത്തരിക എന്ന സേവനവുമായി ആരംഭിച്ച ഈ ഫസ്റ്റ് ഓഡിറ്റിങ്ങിന് തുടക്കത്തിൽ തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത് .
ബിസിനസ്സ് സെറ്റപ്പ് രംഗത്ത് തരംഗം സൃഷ്ട്ടിച്ച എമിറേറ്റ്സ് ഫസ്റ്റിന്റെ അനുഭവങ്ങൾ പകർന്ന കരുത്താണ് ഓഡിറ്റിങ്ങിലും പുതുപന്ഥാവ് തേടാൻ തങ്ങൾക്കു പ്രേരകമായതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ജമാദ് ഉസ്മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .
സ്ഥാപന പങ്കാളികളായ ഖാലിദ് നാസർ മുഹമ്മദ് യൂനിസ് , ജിതിൻ പള്ളിക്കണ്ടി , റാസിഖ്അലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് തങ്ങൾ ഈ മേഖലയിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളെപ്പറ്റി വിശദീകരിച്ചു .
യൂ എ ഇ സാമ്പത്തിക മന്ത്രാലയത്തിൽ നിന്ന് ഓഡിറ്റർ രജിസ്ട്രിയില്‍ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നേടിയ ഓഡിറ്റ് പ്രാക്ടീഷണർ ആയ ആളാണ് ഖാലിദ് നാസർ മുഹമ്മദ് യുസഫ് . ചാർട്ടേഡ് അക്കൗണ്ടന്റാണ് ജിതിൻ പള്ളിക്കണ്ടി .
ഇതുപോലുള്ള പ്രൊഫഷനലുകളാണ് കമ്പനിയുടെ സാരഥികൾ എന്നത് ‘ ഫസ്റ്റ് ഓഡിറ്റിങ് ‘ സ്ഥാപനത്തെ ആധികാരികമാക്കുന്നു .
തങ്ങളുടെ മേഖലയിൽ ഒന്നര 15 വർഷത്തെ അനുഭവസമ്പത്താണ് ഇരുവർക്കുമുള്ളത് .
എമിറേറ്റ്സ് ഫസ്റ്റ് സ്ഥാപിതമായ ഏഴു സംവത്സരത്തിനുള്ളിൽ 4500 ഓളം സംതൃപ്ത ഇടപാടുകാരെ നേടിയെടുക്കാനായ ജമാദ് ഉസ്മാന്റെ അസാധാരണമായ നേതൃപാടവംകൂടിച്ചേരുമ്പോൾ ബിസിനസ്സ് മേഖലക്ക് ‘ ഇ ഫസ്റ്റ് ഓഡിറ്റേഴ്‌സ് ‘ ഒരു വാഗ്‌ദാനമാകുന്നുവെന്ന് നിസ്സംശയം പറയാം .
യൂ എ ഇ യിലെ മൂന്നു പ്രമുഖ ബാങ്കുകളുടെ പിന്തുണയും നേടിയിട്ടുള്ളത് ഇടപാടുകാർക്ക് അനന്തമായ ‘സാമ്പത്തിക സ്രോതസും’ തുറന്നിടുന്നു എന്നതും സ്ഥാപനത്തിന്റ കാര്യക്ഷമതക്ക് പൊൻതൂവൽ ചാർത്തുന്നു .
എമിറേറ്റ്സ് ഫസ്റ്റിന്റെ ദൈരയിലും ഖിസൈസിലുമുള്ള ഔട്ലെറ്റുകളിൽ ഈ ഫസ്റ്റ് ഓഡിറ്റേഴ്സിന്റെ കൗണ്ടറുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് .