Search
Close this search box.

കാറ്ററിംഗ് കണ്ടെയ്‌നർ കേടായി : യാത്രക്കാർക്ക് കെ എഫ് സി നൽകി ബ്രിട്ടീഷ് എയർവേയ്‌സ്

BA flight serves long haul passengers a single piece of KFC chicken

കരീബിയനിൽ നിന്ന് യു കെയിലേക്കുള്ള ദീർഘദൂര വിമാനയാത്രയ്ക്കിടെ ബ്രിട്ടീഷ് എയർവേയ്‌സിലെ യാത്രക്കാർക്ക് കെ എഫ് സി (കെന്റകി ഫ്രൈഡ് ചിക്കൻ ) നൽകിയതായി നിരവധി മാധ്യമങ്ങളും യാത്രക്കാരും റിപ്പോർട്ട് ചെയ്തു.

BA252 വിമാനത്തിൽ ജൂലൈ 24 ന് യാത്രക്കാർക്ക് നൽകാനിരുന്ന ഭക്ഷണം വെച്ചിരുന്ന കണ്ടെയ്‌നറിൽ തണുപ്പിക്കൽ പ്രവർത്തനങ്ങൾ തകരാറിലായത് ശ്രദ്ധയിൽപെട്ടതിനാൽ വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്ന സമയത്തിനിടയിൽ ബ്രിട്ടീഷ് എയർവേയ്‌സ് ക്രൂ അംഗങ്ങൾ കെ എഫ് സി വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരവധി യാത്രക്കാർ വിമാനയാത്രയ്ക്കിടെ കെ എഫ് സി കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു.

അതേസമയം 12 മണിക്കൂർ യാത്രക്കിടെ ബ്രിട്ടീഷ് എയർവേയ്‌സ് യാത്രക്കാരുടെ ഭക്ഷണകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെന്നും ഒരു കഷ്‌ണം കെ എഫ് സി മാത്രമാണ് നൽകിയതെന്നും ചില യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!