2023 ന്റെ ആദ്യ പകുതികഴിഞ്ഞതോടെ ദുബായ് മെട്രോ, ദുബായ് ട്രാം, പബ്ലിക് ബസുകൾ, മറൈൻ ട്രാൻസ്പോർട്ട് മോഡുകൾ (അബ്രാസ്, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്), ഇ-ഹെയ്ൽ റൈഡുകൾ, സ്മാർട്ട് കാർ വാടകയ്‌ക്കെടുക്കൽ, ബസ്-ഓൺ-ഡിമാൻഡ് എന്നീ ദുബായിലെ പൊതുഗതാഗതസൗകര്യങ്ങളിലൂടെ 337 മില്ല്യൺ യാത്രക്കാർ യാത്ര ചെയ്തതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ഞായറാഴ്ച അറിയിച്ചു.
2022 ന്റെ ആദ്യ പകുതിയിൽ 304.6 മില്ല്യൺ യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്ക് കൂടുതലാണ്. 2022 ന്റെ ആദ്യ പകുതിയിൽ 1.68 മില്ല്യൺ യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 2023 ന്റെ ആദ്യ പകുതിയിൽ ടാക്സികളിൽ ഏകദേശം 1.86 മില്ല്യൺ യാത്രക്കാർ യാത്ര ചെയ്തു.
2023 ന്റെ ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് മെട്രോയ്‌ക്ക് 36.5 ശതമാനവും ദുബായ് ടാക്‌സിക്ക് 29 ശതമാനവും, പൊതു ബസുകൾക്ക് 24.5 ശതമാനവും വർദ്ധനവുണ്ടായി. 2023ൽ ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് മാർച്ച് മാസത്തിലായിരുന്നെന്നും അതോറിറ്റി പറയുന്നു.