ദുബായിലെ ചില അപ്പാർട്ട്മെന്റിനുള്ളിലേക്ക് ഇ-സ്കൂട്ടറുകൾ കൊണ്ടുവരരുതെന്ന് താമസക്കാർക്ക് നിർദ്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ.

Residents have reportedly been told not to bring e-scooters inside some apartments in Dubai.

ചില സുരക്ഷാ കാരണങ്ങളാൽ ദുബായിലെ ചില അപ്പാർട്ട്മെന്റിനുള്ളിലേക്ക് ഇ-സ്കൂട്ടറുകൾ കൊണ്ടുവരരുതെന്ന് താമസക്കാർക്ക് നിർദ്ദേശം ലഭിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇ-സ്‌കൂട്ടറുകൾ കോറിഡോറുകളിലും പൊതുസ്ഥലങ്ങളിലും കൂട്ടംകൂടുന്നുവെന്ന പരാതിയെ തുടർന്നാണ് മാനേജ്‌മെന്റിന്റെ നിർദേശം വന്നതെന്നാണ് വിവരം. ഇ-സ്‌കൂട്ടറുകൾ രാത്രി മുഴുവൻ ചാർജ് ചെയ്യപ്പെടുമ്പോൾ തീപിടുത്തത്തിന് കാരണമാകുമെന്ന് ചിലർ ഭയപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇത്തരത്തിൽ ഇ-സ്കൂട്ടർ ബാറ്ററിക്ക് തീപിടിച്ച കുറച്ച് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിൽഡിംഗ് അഡ്മിനിസ്ട്രേറ്റർമാർ പറയുന്നു. ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാകുന്ന നിലവാരമില്ലാത്ത ഇ-സ്കൂട്ടറുകളും ചാർജറുകളും ഉപയോഗിക്കുന്നതിനെതിരെ മറ്റ് സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!