ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാർബി ചിത്രം യുഎഇയിൽ റിലീസ് ചെയ്യാൻ യുഎഇ മീഡിയ കൗൺസിൽ അനുമതി നൽകി.
ജൂലൈ പകുതിയോടെ യുഎഇയിലെ തീയറ്ററുകളിൽ എത്താൻ തീരുമാനിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു. ഓസ്കാർ നോമിനേറ്റഡ് എഴുത്തുകാരിയും സംവിധായികയുമായ ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ചിത്രത്തിൽ മാർഗോട്ട് റോബിയും റയാൻ ഗോസ്ലിംഗും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ സിനിമയുടെ യുഎഇയിലെ റിലീസ് തീയതി 2023 ഓഗസ്റ്റ് 31 ആയിരിക്കും