ഇന്ന് ഓഗസ്റ്റ് 5 ന് വൈകീട്ട് ഷാർജയിൽ മഴ പെയ്തതിനെത്തുടർന്ന് ഷാർജ പോലീസ് ജാഗ്രതാനിർദ്ദേശം നൽകി.
വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും മലയിടുക്കുകളിൽ നിന്നും വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. ദുബായിലും കനത്ത മഴയും പൊടിക്കാറ്റും റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.
അടിയന്തിര സാഹചര്യങ്ങളിൽ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും പോലീസ് പറഞ്ഞു