വേങ്ങര സ്വദേശി യുവാവ് ദുബായിൽ മരിച്ചു. മലപ്പുറം വേങ്ങര എസ്.എസ് റോഡിൽ അമ്പലപ്പുറായിൽ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (36) ആണ് മരിച്ചത്.
ദുബായ് ഹോർലൻസിലെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീണ് ആസ്ബറ്റോസ് ഷീറ്റിൽ തല ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. 10 വർഷമായി ദുബായിൽ ജോലിചെയ്യുകയായിരുന്നു നൗഷാദ്. മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്,രണ്ട് മക്കളുണ്ട്