കനത്ത മഴയിലും കാറ്റിലും യു.എ.ഇയിൽ നിരവധി നാശനഷ്ടങ്ങൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയും പെയ്തതോടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രതികൂല കാലാവസ്ഥയാണ് നേരിടുന്നത്. മണൽക്കാറ്റും ആലിപ്പഴവും കനത്ത മഴയും ശക്തമായ കാറ്റും പല എമിറേറ്റുകളിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. ശക്തമായ കാറ്റിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപാരികൾക്ക് സ്റ്റോക്ക് നഷ്ടപ്പെടുകയും അവരുടെ കടകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

അതേസമയം നാശനഷ്ടങ്ങൾ പരിഹരിക്കാൻ അധികൃതരുടെ ദ്രുതഗതിയിലുള്ള നടപടിയെ നാട്ടുകാർ പ്രശംസിച്ചു. ഇന്ന് പുലർച്ചെ തന്നെ എമിറേറ്റിൽ വീണ മരങ്ങൾ ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാർ നീക്കം ചെയ്തു. മറ്റ് എമിറേറ്റുകളിൽ, അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചവരെ സഹായിക്കാനും ജീവനക്കാർ രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!