ദുബായിലെ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചതിനെതുടർന്ന് ഡ്രൈവർമാർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഷാർജയിലേക്കുള്ള ദിശയിൽ അൽ ഗർഹൂദ് ടണലിന് ശേഷം ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലാണ് വാഹനത്തിന് തീപിടിച്ചത്.
വാഹനമോടിക്കുന്നവർ റോഡിൽ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ നിരവധി വാഹനങ്ങൾ ഉൾപ്പെട്ട ഒരു വലിയ അപകടവും റിപ്പോർട്ട് ചെയ്തിരുന്നു.