ഇന്ന് ഓഗസ്റ്റ് 11 വെള്ളി രാവിലെ 5 ന് ദുബായിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് കൃത്യ സമയത്ത് തന്നെ യാത്രക്കാരെ കയറ്റിയെങ്കിലും 3 മണിക്കൂറോളം ആയിട്ടും ഇതുവരെ അനങ്ങിയിട്ടില്ല. 10 മിനുട്ട് കഴിയട്ടെ കാലാവസ്ഥാ മാറട്ടെ എന്നാണ് ആദ്യം യാത്രക്കാർക്ക് നൽകിയ അറിയിപ്പ് എന്നാൽ തുടർന്ന് കൃത്യമായ വിവരം പോലും നൽകാതെ യാത്രക്കാരെ വിമാനത്തിനുള്ളിൽ തന്നെ ഇരുത്തിയിരിക്കുകയാണെന്ന് യാത്രക്കാർ ദുബായ് വാർത്തയെ അറിയിച്ചു. ഉത്തരവാദപ്പെട്ട ആരെങ്കിലും ഇക്കാര്യം അറിയുകയാണെങ്കിൽ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ അപേക്ഷ.
NB അപ്ഡേറ്റ് 8.13 AM INDIA TIME വിമാനം പറക്കാനായി റൺവേയിലേക്ക്…