അജ്മാനിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇന്ന് വൻ തീപിടുത്തം ഉണ്ടായതായി അജ്മാൻ പോലീസ് ട്വീറ്റ് ചെയ്തു.
അജ്മാനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അൽ-നൈമിയ ഏരിയയിലെ 15 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്.
സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരം. കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ 16 അപ്പാർട്ട്‌മെന്റുകളും 13 വാഹനങ്ങളും കത്തിനശിച്ചതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഓപ്പറേഷൻസ് മേജർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി പറഞ്ഞു.
അജ്മാൻ പോലീസ് പങ്ക് വെച്ച ട്വീറ്റിൽ കെട്ടിടം കത്തിപ്പിടിച്ച് പുക ഉയരുന്നതും സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണവിധേയമാക്കുന്നതും കാണാം.
السيطرة على حريق بواجهة بناية سكنية بعجمان pic.twitter.com/lg9NRKEvq1
— ajmanpoliceghq (@ajmanpoliceghq) August 11, 2023
റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും പ്രത്യേകിച്ച് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ തീപിടുത്തത്തിന് കാരണമാകുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കണമെന്നും അജ്‌മാൻ പോലീസ് എല്ലാ താമസക്കാരോടും അഭ്യർത്ഥിച്ചു.