യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചയോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചില പ്രദേശങ്ങളിൽ പൊടികാറ്റും രൂപപ്പെടാം. വേനൽ ചൂട് ഇപ്പോഴും തുടരുകയാണ്, അബുദാബിയിൽ താപനില അന്നത്തെ പരമാവധി 47 ഡിഗ്രി സെൽഷ്യസും ദുബായിൽ 45 ഡിഗ്രി സെൽഷ്യസും ആയിരിക്കും.