കഴിഞ്ഞ 3 മാസത്തിനുള്ളിൽ ദുബായിൽ 491 കിലോഗ്രാം മയക്കുമരുന്നും 3.3 മില്യൺ മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ 50 ശതമാനത്തോളം പ്രതികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊക്കെയ്ൻ, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത്, കറുപ്പ്, മരിജുവാന, ഹാഷിഷ് എന്നിവയും പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന് വില്പന നടത്താൻ പദ്ധതിയിട്ടിരുന്ന 560 സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് കണ്ടെത്തി ബ്ലോക്ക് ചെയ്തു.