Search
Close this search box.

ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ

UAE ranks first among countries providing employment to Indians

ഇന്ത്യക്കാർക്ക് തൊഴിൽ നൽകുന്ന രാജ്യങ്ങളിൽ യുഎഇയാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്നലെ ലോക്‌സഭയിൽ പറഞ്ഞു.

പാർലമെന്റ് അംഗം (MP) ഡോ. കലാനിധി വീരസ്വാമിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വി മുരളീധരൻ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ യുഎഇയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 3.554 മില്യൺ ആണെന്നും അദ്ദേഹം പറഞ്ഞു.

എംപിയുടെ ചോദ്യത്തിനുള്ള മറുപടിയ്‌ക്കൊപ്പം മന്ത്രി അവതരിപ്പിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം 3.419 മില്യൺ ആയിരുന്നു. ഇന്ത്യക്കാരുടെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനമായി യുഎഇ തുടരുന്നതിനാൽ ഒരു വർഷത്തിനുള്ളിൽ യുഎഇയിൽ 134,000 ഇന്ത്യക്കാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ 7.932 മില്ല്യൺ ഇന്ത്യക്കാരുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!