വിളയിൽ ഫസീലയുടെ പതിറ്റാണ്ടുകളുടെ സ്വരപാരമ്പര്യത്തിന് ദുബായ് സൗഹൃദ കൂട്ടായ്മ അനുസ്മരണം നടത്തി. ദുബായ് അൽ ഖുസൈസിലെ അറക്കൽ പാലസ് റസ്റ്റോറന്റിൽ ഇന്നലെ ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്കായിരുന്നു അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
അനുസ്മരണ പരിപാടിയിൽ യുഎഇയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു.
മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി. ഇ.പി ജോൺസൺ, ബഷീർ തിക്കോടി, ഖലീലുളള ചെമ്മംനാട്,തെൽഹത്ത് ഫോറം ഗ്രൂപ്പ്, പുന്നക്കൻ മുഹമ്മദ് അലി, സെലിബ്രറ്റി ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ ,ഫനാസ്തലശ്ശരി, അഹ്മദ്. പി. സിറാജ്, മാധ്യമ പ്രവർത്തകരായ ജലാൽ കൈരളി ചാനൽ, ഖാലിദ്.ടി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
യുഎഇയിലെ കലാ സാംസ്കാരിക രംഗത്തുളള രചയിതാക്കളായ ഷൂക്കുർ ഉടുമ്പുതല, ഒ.ബി.എം ഷാജി ,സാംസ്കാരിക പ്രവർത്തകരായ ബഷീർ ബെല്ലോ,ഫിറോസ് പയ്യോളി,അൻസാർ കൊയിലാണ്ടി. ജാക്കി റഹ്മാൻ തുടങ്ങിയവരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.
വിളയിൽ ഫസീലയുടെ പാട്ടുകൾ ഓർത്തെടുത്ത് പ്രവാസിഗായകരായ യൂസുഫ് കാരക്കാട്, ഹർഷാ ചന്ദ്രൻ, സജീർ വിലാദപുയരം, സമ്മദ് കൊമ്മേരി എന്നിവർ ആലപിച്ചു. ഷഫീൽ കണ്ണൂർ സ്വാഗതവും, ഹക്കീം വാഴക്കയിൽ നന്ദിയും പറഞ്ഞു.





