ഗതാഗത നിയമം ലംഘിച്ചതിന് ഈ വർഷം ആദ്യ പകുതിയിൽ 4,172 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.
എഞ്ചിൻ വേഗത വർദ്ധിപ്പിക്കുന്നതിനായി പവർ ബൂസ്റ്ററുകളുള്ള കാറുകളും പിടിച്ചെടുത്തവയിൽപ്പെടും. സാങ്കേതിക ആവശ്യകതകൾ പാലിക്കുന്നതിൽ റൈഡർമാർ പരാജയപ്പെട്ടതിനാൽ മൊത്തം 8,786 ഇലക്ട്രിക് സ്കൂട്ടറുകളും സൈക്കിളുകളും കണ്ടുകെട്ടിയിട്ടുണ്ട്.
ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ അധ്യക്ഷതയിൽ നടന്ന നടപ്പുവർഷത്തിന്റെ രണ്ടാം പാദത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് പെർഫോമൻസ് അവലോകന യോഗത്തിലാണ് പിടിച്ചെടുത്ത വാഹനങ്ങളുടെ കണക്കുകൾ പുറത്ത് വിട്ടത്.