Search
Close this search box.

യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അൽ മത്രൂഷി ബഹിരാകാശ നടത്തത്തിന് തയ്യാറെടുക്കുന്നു.

Nora Al Matrooshi, the UAE's first female astronaut, in training for a spacewalk

യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശയാത്രികയായ നോറ അൽ മത്രൂഷി ഭാവിയിലെ ബഹിരാകാശ നടത്തത്തിന് (spacewalks) തയ്യാറെടുക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ പൂളിൽ പരിശീലനം നടത്തിവരികയാണ്.

A mock International Space Station set up underwater at a laboratory in Houston

145 കിലോഗ്രാം സ്യൂട്ട് ധരിച്ചുള്ള പരിശീലനമാണ് പുരോഗമിക്കുന്നത്.ടെക്സാസിലെ ഹൂസ്റ്റണിലുള്ള ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിൽ 2.3 ദശലക്ഷം ലിറ്റർ വെള്ളം നിറച്ച ഒരു കുളത്തിലാണ് പരിശീലനം നടത്തുന്നത്. മിസ് അൽ മത്രൂഷി കൂടാതെ എമിറാത്തി സഹപ്രവർത്തകനായ മുഹമ്മദ് അൽ മുല്ലയും ഒപ്പം പരിശീലനം ചെയ്യുന്നുണ്ട്.

ഇപ്പോൾ നാല് അംഗങ്ങളുള്ള യുഎഇയുടെ ബഹിരാകാശ യാത്രിക കോർപ്‌സിലെ ഏറ്റവും പുതിയ അംഗങ്ങളാണ് 30 കാരിയായ മത്രൂഷിയും 34 കാരനായ അൽ മുല്ലയും.

2019 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ട് ദിവസം ചെലവഴിച്ച ബഹിരാകാശത്തെ ആദ്യത്തെ എമിറാത്തിയായ ഹസ്സ അൽ മൻസൂരിയുടെയും നിലവിൽ ഐ‌എസ്‌എസിലുള്ള സുൽത്താൻ അൽ നെയാദിയുടെയും പാതയാണ് ഇവർ പിന്തുടരുന്നത്.

 

 

 

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!