യുഎഇയിൽ ഉൽപ്പന്നങ്ങൾ വ്യാജ വെബ്‌സൈറ്റുകളിലൂടെ വലിയ വിലക്കുറവിൽ പരസ്യം ചെയ്യുന്ന തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അബുദാബി പ്രോസിക്യൂഷൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.
സോഷ്യൽ മീഡിയയിലൂടെ പുതിയ ഒരു വീഡിയോ പങ്ക് വെച്ചുകൊണ്ടാണ് ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
സോഷ്യൽ മീഡിയ മുതലെടുത്ത് തട്ടിപ്പുകാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വ്യാജ വെബ്‌സൈറ്റുകളിലൂടെ വലിയ വിലക്കുറവിൽ പരസ്യം ചെയ്യുന്നുവെന്ന് അബുദാബി പ്രോസിക്യൂഷൻ പറഞ്ഞു. പലരും ഇക്കാര്യങ്ങൾ വിശ്വസിച്ച് ഇത്തരം ഇടപാടുകൾക്ക് ഇരയാകുകയും തട്ടിപ്പുകാർ ഇവരുടെ ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിച്ച് പണം കൈക്കലാക്കുകയും ചെയ്യുന്നു.
ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷനേടാൻ താമസക്കാർ ഇങ്ങനെ സംശയം തോന്നുന്ന വെബ്‌സൈറ്റുകളിൽ കസ്റ്റമർ റിവ്യൂ , ഏറ്റവും പുതിയ ആക്ടിവിറ്റി, പർച്ചേയ്‌സിംഗ് പോളിസി
എന്നിവ പരിശോധിക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
#الشراء_الوهمي#حماية_رقمية_مجتمع_آمن pic.twitter.com/zewE5x3RHp
— دائرة القضاء-أبوظبي (@ADJD_Official) August 15, 2023
 
								 
								 
															 
															





