ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3 ; അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരം ; നാളെ ലാൻഡർ വേർപെടും.

Chandrayaan 3 closer to the moon; Final stage orbital descent successful; The lander will separate tomorrow.

ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അവസാനഘട്ട ഭ്രമണപഥം താഴ്‌ത്തലും വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം കടന്നു. ഇനി നാളെ വ്യാഴാഴ്ച ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്ന പ്രക്രിയ നടക്കും.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്ന് കുറച്ചു മുമ്പ് വിജയകരമായി പൂർത്തിയായത്. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. നാളെ വ്യാഴാഴ്ച ലാൻഡർ പതിയെ താഴ്‌‍ന്നു തുടങ്ങും. ഇക്കഴിഞ്ഞ ജൂലൈ 14-നായിരുന്നു ശ്രീഹരിക്കോട്ടയിൽനിന്ന് ഐഎസ്‌ആര്‍ഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.

രാജ്യം ഉറ്റുനോക്കുന്ന സോഫറ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23 ന് വൈകിട്ട് 5.47 ഓടെ ഉണ്ടായിരിക്കുമെന്നാണ് ഐഎസ്ആർഒ കണക്കുകൂട്ടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!