യുവതിയെ ആവർത്തിച്ച് ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി 5,000 ദിർഹം പിഴ ചുമത്തി
തനിക്ക് നേരിടേണ്ടി വന്ന ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് 5000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഒരു യുവതി കേസ് ഫയൽ ചെയ്തത്.പ്രതി തന്നെ നിരവധി ഫോൺ കോളുകൾ വിളിച്ച് ശല്യപ്പെടുത്തിയെന്ന് യുവതി കോടതിയിൽ പറഞ്ഞു.
പ്രതിയുടെ നടപടി മൂലം പരാതിക്കാരിക്ക് കാര്യമായ ദോഷം സംഭവിച്ചു, സംഭവിച്ച ഭൗതികവും ധാർമികവുമായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരമായി യുവാവ് യുവതിക്ക് മൊത്തത്തിൽ 5,000 ദിർഹം നൽകാനും ഫീസും ചെലവുകളും നൽകാനും കോടതി ഉത്തരവിടുകയായിരുന്നു.