ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ മൂന്ന്. വിക്രം ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കി. ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് ലാൻഡറിന്റെ വേഗം കുറച്ച് ഭ്രമണപഥം താഴ്ത്തുന്ന രണ്ടാമത്തെയും അവസാനത്തെയും ഡീബൂസ്റ്റിങ് പൂർത്തിയാക്കിയത്.
ചന്ദ്രനിൽ നിന്ന് കൂടിയത് 134ഉം കുറഞ്ഞത് 25ഉം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലൂടെയാണ് ലാൻഡർ ഇപ്പോൾ സഞ്ചരിക്കുന്നത്. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയാറെടുപ്പാണ്. ബുധനാഴ്ച വൈകീട്ട് 5.47ന് ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് പദ്ധതി. ലാൻഡർ മൊഡ്യൂളിന്റെ പ്രവർത്തനം ശരിയായ ദിശയിലാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ലാൻഡറിന്റെ വേഗം കുറച്ച് ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥങ്ങളിലേക്ക് മാറ്റുകയാണ് ഡീബൂസ്റ്റിങ്ങിലൂടെ ചെയ്യുന്നത്.
Chandrayaan-3 Mission:
The second and final deboosting operation has successfully reduced the LM orbit to 25 km x 134 km.
The module would undergo internal checks and await the sun-rise at the designated landing site.
The powered descent is expected to commence on August… pic.twitter.com/7ygrlW8GQ5
— ISRO (@isro) August 19, 2023