Search
Close this search box.

യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യത : താപനില ഉയരും

Chance of rain in various parts of UAE today: Temperature will rise

യുഎഇയിൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വിവിധയിടങ്ങളിൽ ഇന്നും മഴയ്ക്കും പൊടികാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.

അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.

ചിലയിടങ്ങളിൽ ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 20 മുതൽ 80 ശതമാനം വരെയും ദുബായിൽ 25 മുതൽ 85 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!