Search
Close this search box.

റഷ്യയുടെ ലൂണ-25 ബഹിരാകാശ പേടകം നിയന്ത്രണം വിട്ട് ചന്ദ്രനിൽ തകർന്നുവീണു : ബന്ധം നഷ്ടമായി

Russia's first moon mission in 47 years failed after its Luna-25 space craft spun out of control and smashed into moon.

ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകർന്നതായി റഷ്യയുടെ ബഹിരാകാശ ഏജൻസി സ്ഥിരീകരിച്ചു. 47 വർഷത്തിനിടെ നടത്തിയ റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി ഇന്നലെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.

പേടകം പ്രവചനാതീതമായ ഭ്രമണപഥത്തിലേക്ക് നീങ്ങുകയും ചന്ദ്രന്റെ ഉപരിതലവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായി ബന്ധം നഷ്ടപ്പെടുകയും ചെയ്തതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യം ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ആഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ബഹിരാകാശ പേടകം ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 23ന് വൈകിട്ട് 6.04നാണ് സോഫ്റ്റ് ലാൻഡിങ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!