യുഎഇയിൽ ഇന്ന് തിങ്കളാഴ്ച്ച വിവിധയിടങ്ങളിൽ മഴയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഫുജൈറയുടെ ചില ഭാഗങ്ങളിൽ ഉൾപ്പെടെയാണ് മഴ പ്രതീക്ഷിക്കുന്നത്. ദുബായ്, ഷാർജ, അജ്മാൻ, അൽ ഐൻ തുടങ്ങിയ ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കും. പരമാവധി ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട് പൊടി കാഴ്‌ചയ്‌ക്ക് തടസ്സമാകുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കുകയും വേണം. ഇന്നലത്തെ 46 ഡിഗ്രി സെൽഷ്യസിനെ അപേക്ഷിച്ച് രാജ്യത്ത് ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.