ചന്ദ്രനോട് അടുത്ത് ചന്ദ്രയാൻ -3 : പകർത്തിയ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ISRO

The moon within reach- ISRO released images taken by Chandrayaan 3

ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ISRO. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്​ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി.

പാറകളോ ആഴത്തിലുള്ള വന്‍ ഗര്‍ത്തങ്ങളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താനാണ് ഈ ക്യാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് ക്യാമറ വികസിപ്പിച്ചത്.

ഓഗസ്റ്റ് 23 ന് വൈകിട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ISRO അറിയിച്ചു.  ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാൻഡിംഗ് ഇവന്റ് 2023 ഓഗസ്റ്റ് 23-ന് ഇന്ത്യൻ സമയം വൈകിട്ട് 5:27 മുതൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

ISRO വെബ്‌സൈറ്റ്, യൂട്യൂബ് ചാനൽ, ഐഎസ്ആർഒയുടെ ഫേസ്ബുക്ക് പേജ്, ഡിഡി നാഷണൽ ടിവി ചാനൽ എന്നിവയുൾപ്പെടെ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ സോഫ്റ്റ് ലാൻഡിംഗിന്റെ തത്സമയ കവറേജ് ലഭ്യമാകും. ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയുടെ പുരോഗതിയെ പ്രതീകപ്പെടുത്തുന്ന ഈ നേട്ടം ഇന്ത്യൻ ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, വ്യവസായം എന്നിവയുടെ സുപ്രധാനമായ മുന്നേറ്റത്തെ അടയാളപ്പെടുത്തുമെന്ന് ISRO പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!