Search
Close this search box.

‘അപകടങ്ങളില്ലാത്ത ഒരു ദിവസം’ കാമ്പെയ്‌ൻ : യുഎഇയിൽ ഓഗസ്റ്റ് 28 ന് സുരക്ഷിതമായി വാഹനമോടിച്ചാൽ ലൈസൻസിലെ ട്രാഫിക് പോയിന്റുകൾ ഒഴിവാക്കാം.

'An Accident Free Day' Campaign : Drive safely in UA on August 28 to avoid traffic points on your licence.

യുഎഇയിൽ രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങുന്ന ഓഗസ്റ്റ് 28 ന് അപകടങ്ങളില്ലാത്ത ഒരു ദിവസമായി ആചരിക്കുമ്പോൾ അന്ന് സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസിലെ റെക്കോർഡിൽ നിന്ന് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ ഒഴിവാക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (MoI) ഇന്ന് തിങ്കളാഴ്ച അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അപകടരഹിത ദിന സംരംഭത്തിന്റെ ഭാഗമാണ് ഈ നീക്കം.

ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളിൽ വാഹനമോടിക്കുന്നവർക്കെതിരെ ചുമത്തുന്ന ശിക്ഷാ നടപടിയാണ് നെഗറ്റീവ് പോയിന്റുകൾ. ഡ്രൈവർമാർക്ക് 24 നെഗറ്റീവ് പോയിന്റുകൾ ലഭിച്ചുകഴിഞ്ഞാൽ, അവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന സാഹചര്യത്തിലേക്ക് വരെ എത്തും.

ലൈസൻസിലെ ട്രാഫിക് പോയിന്റുകൾ കുറക്കുന്ന ഇളവ് ലഭിക്കാൻ സ്‌കൂൾ തുറക്കുന്ന ആദ്യ ദിവസം ഓഗസ്റ്റ് 28 ന് സുരക്ഷിതമായി വാഹനമോടിക്കുമെന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രതിജ്ഞയെടുക്കണം. ഈ ദിവസം ഗതാഗത നിയമലംഘനം നടത്തുകയോ അപകടങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുത്.

താഴെ കൊടുക്കുന്ന രണ്ട് വെബ്‌സൈറ്റുകൾ സന്ദർശിച്ചാൽ ‘അപകടങ്ങളില്ലാത്ത ഒരു ദിവസം’ (A day without accidents ) എന്ന കാമ്പെയ്‌നിൽ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ് ഉപയോഗിച്ചോ അല്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://www.dubaipolice.gov.ae/wps/portal/home/services/individualservices/daywithoutaccident?firstView=true&lang=ar

https://portal.moi.gov.ae/eservices/OtherServices/AccidentFreeDay.aspx?SC=89

‘അപകടങ്ങളില്ലാത്ത ഒരു ദിവസം’ എന്നത് യുഎഇയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ലോക്കൽ പോലീസ് അധികാരികളുടെ സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തുന്ന കാമ്പെയ്‌നാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!