Search
Close this search box.

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതിന് 225 സ്ഥാപനങ്ങൾക്ക് 77 മില്ല്യൺ ദിർഹം പിഴ ചുമത്തി

225 firms fined AED 77 million for violating anti-money laundering laws in UAE

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം എന്നിവയ്‌ക്കെതിരെ പോരാടുന്നത് ഉറപ്പാക്കാൻ ഈ വർഷം മൊത്തം 225 കമ്പനികൾക്ക് 76.9 മില്ല്യൺ ദിർഹം പിഴ ചുമത്തിയതായി യുഎഇ സാമ്പത്തിക മന്ത്രാലയം ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സംവിധാനത്തിൽ (goAML) രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് 50 സ്ഥാപനങ്ങളെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. 2023 മൂന്നാം പാദത്തിൽ ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് (goAML) സംവിധാനത്തിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായം നൽകുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയാസ്പദമായ ഇടപാടുകളുടെ റിപ്പോർട്ടുകൾ ലഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!