അൽഐനിലെ ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്ത് വരികയായിരുന്ന തൃശൂർ എറിയാട് സ്വദേശി ഡോ. അൻസിൽ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ദുബായ് റാഷിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലെത്തിക്കുമെന്നാണ് വിവരം.
മാടവന പടിഞ്ഞാറെ മുഹ് യുദ്ദീൻ പള്ളിയിൽ ആയിരിക്കും മൃതദേഹം ഖബറടക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: എറമംഗലത് അബൂബക്കർ ഹൈദ്രോസ്. മാതാവ് : രഹന ബീഗം. ഭാര്യ: ഡോ. സഈദ അൻസിൽ. മക്കൾ: ഹിബ, ആസിയ ഇഷ.