Search
Close this search box.

പുതിയ അധ്യയന വർഷത്തിൽ ദുബായിൽ വിദ്യാർത്ഥികൾക്കായി സർവീസ് നടത്താൻ സ്മാർട്ട് ബസുകൾ

Smart buses to serve 25,000 students in Dubai in new academic year

2023 ഓഗസ്റ്റ് 28-ന് ആരംഭിക്കുന്ന 2023-2024 പുതിയ അധ്യയന വർഷത്തിൽ ദുബായിലുടനീളമുള്ള 25,000 വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നതിനായി വിപുലമായ സ്മാർട്ട് ബസുകൾ പുറത്തിറക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഭാഗമായ ദുബായ് ടാക്സി കോർപ്പറേഷൻ ( DTC) അറിയിച്ചു.

നിരീക്ഷണ ക്യാമറകളിലൂടെ ഓരോ യാത്രയുടെ അവസാനം വരെ വിദ്യാർത്ഥികളെ നിരീക്ഷിക്കാനും, ഗതാഗതത്തിൽ വിദ്യാർത്ഥികളുടെ നീക്കം കണ്ടെത്തുന്നതിനുള്ള സംവിധാനവും, അടിയന്തര മുന്നറിയിപ്പ് സംവിധാനം എന്നിവയുൾപ്പെടെ വിവിധ സ്മാർട്ട് ഫീച്ചറുകൾ ഡിടിസിയുടെ സ്കൂൾ ബസുകളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നൂതന ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനവും. വിദ്യാർത്ഥികളുടെ ബോർഡിംഗും ഇറങ്ങലും കാര്യക്ഷമമാക്കുന്നതിന് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനവും എഞ്ചിനുകൾക്കുള്ള ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനവും ബസുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്‌കൂൾ ഗതാഗത പ്രക്രിയയ്‌ക്കിടെ ഉണ്ടാകാവുന്ന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ഡിടിസി ഡ്രില്ലുകളും നടത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!