Search
Close this search box.

റോഡ് മുറിച്ചുകടക്കുന്നയാളെ വാഹനമിടിച്ചിട്ട് നിർത്താതെ പോയി : ഡ്രൈവറെ 3 മണിക്കൂറിനുള്ളിൽ പിടിച്ച് ദുബായ് പോലീസ്

A vehicle that hit a person crossing the road without stopping- The driver was arrested within 3 hours by the Dubai Police

ദുബായ് അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഏഷ്യൻ പ്രവാസിയായ 27കാരനെ വാഹനമിടിച്ചിട്ട് നിർത്താതെ പോയ 24 കാരനായ ഏഷ്യൻ പ്രവാസി ഡ്രൈവറെ 3 മണിക്കൂറിനുള്ളിൽ ദുബായ് പോലീസ് പിടിയിലാക്കി.

കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ അടിയന്തര വൈദ്യസഹായത്തിനായി റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധികൃതരുടെ പിടിയിലാകും മുമ്പ് രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് ഡ്രൈവറെ ദുബായ് പോലീസ് പിടികൂടിയത്.

ഡ്രൈവറെ പിടികൂടാനായി പോലീസ് പ്രത്യേക സംഘത്തിനെ നിയോഗിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഇടിച്ച വാഹനം ആഘാതത്തിന്റെ അടയാളങ്ങളോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് രാജ്യം തിരയുന്ന പട്ടികയിൽ ഡ്രൈവറെ ഉൾപ്പെടുത്തി. പിന്നീട് രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടുകയായിരുന്നു, ദുബായ് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts