ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് പിന്നാലെ ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വന്നു. ലാൻഡറിലെ ക്യാമറകൾ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആഒ പുറത്തുവിട്ടത്. കൂടുതൽ ചിത്രങ്ങൾ അടുത്ത മണിക്കൂറുകളിൽ പുറത്ത് വന്നേക്കും.
അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിൽ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ ചന്ദ്രനെ തൊട്ടു. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. വിക്രം ലാൻഡറിൽ നിന്നുള്ള ബന്ധം ബെംഗളൂരുവിലെ ഇസ്ട്രാകുമായി പുനഃസ്ഥാപിച്ചതായി ഐഎസ്ആഒ അറിയിച്ചു. ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ബുധനാഴ്ച വൈകീട്ട് 6.03ന് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുകയായിരുന്നു. നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെയാണ് ലാൻഡിങ് വിജയകരമായി നടന്നത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
https://twitter.com/isro/status/1694360664675127726






