Search
Close this search box.

ചന്ദ്രയാൻ 3 : സോഫ്റ്റ് ലാൻഡിങ്ങിന് പിന്നാലെ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി

Chandrayaan 3: After the soft landing, the rover landed on the lunar surface

ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ്ങിന് പിന്നാലെ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ചന്ദ്രനിൽ ഇന്ത്യ ചുവടുവെച്ച് അശോകസ്തംഭ മുദ്ര പതിപ്പിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു . അതേസമയം ‘പ്രഗ്യാൻ’ റോവർ വിജയകരമായി പുറത്തിറങ്ങിയെന്ന വിവരം ആദ്യം പുറത്തുവിട്ടത് രാഷ്‌ട്രപതി ദ്രൗപതി മുർമു ആയിരുന്നു. ഐഎസ്ആർഒയെ അഭിനന്ദിച്ച് ഇന്ന് വ്യാഴാഴ്ച രാവിലെ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങ്. രാത്രി 9 മണിയോടെയാണ് പേടകത്തിന്‍റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികൾ തുടങ്ങിയത്.

റോവറിലെ സോളാർ പാനൽ വിടർന്നു. റോവർ ചന്ദ്രനിൽ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദൗത്യത്തിനാണ് തുടക്കമാകുന്നത്. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!