Search
Close this search box.

യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

ആഗസ്റ്റ് 24, ഇന്ന് രാവിലെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യപിച്ചു. അബുദാബിയിലെ അൽ ഐൻ മേഖലയിലാണ് പ്രധാനമായും മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്, മൂടൽമഞ്ഞ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശം നഹിലാണ്. അതേസമയം മേഖലയിലെ മറ്റ് ഭാഗങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8.30 വരെയാണ് ഫോഗ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ദൂരക്കാഴ്ച കുറവായതിനാൽ പ്രദേശത്തെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

യുഎഇയിലുടനീളം, ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അതേസമയം കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ ആയിരിക്കുമെന്നും ചില സമയങ്ങളിൽ വേഗതയേറിയതായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ 40 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനിലയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!