ഇന്ത്യൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ടിവിഎസ് മോട്ടോർ യുഎഇയിൽ ഇലക്ട്രിക് ഇരുചക്രവാഹനം അവതരിപ്പിച്ചു.
ടിവിഎസ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് കമ്പനി 249,990 രൂപയാണ് (ദിർഹം 11,120) വില നിശ്ചയിച്ചിരിക്കുന്നത്, ആദ്യം വാങ്ങുന്ന 2,000 പേർക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായും 2023 നവംബർ മുതൽ ഇന്ത്യയിൽ ഡെലിവറി ആരംഭിക്കുമെന്നും ടിവിഎസ് മോട്ടോർ കമ്പനിയുടെ ഡയറക്ടറും സിഇഒയുമായ കെ എൻ രാധാകൃഷ്ണൻ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി ലോഞ്ചിംഗ് ചടങ്ങിൽ രാധാകൃഷ്ണൻ വ്യക്തമാക്കി.
യുഎഇയിലും ലോകമെമ്പാടുമുള്ള മറ്റ് വിപണികളിലും ടിവിഎസ് ഇ-സ്കൂട്ടർ അടുത്ത ഏപ്രിലിൽ ആരംഭിക്കുന്ന സാമ്പത്തിക വർഷം മുതൽ പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ് ടിവിഎസ് എക്‌സിന്റെ ലോഞ്ച് ചടങ്ങ് നടന്നത്.