പുതുവർഷം പ്രമാണിച്ച് ഷാർജയിൽ വാഹനങ്ങൾക്ക് സൗജന്യമായി പാർക്കിങ് അനുവദിച്ചിട്ടുണ്ടെങ്കിലും ചില പ്രധാന റോഡുകളിൽ സൗജന്യം ഉണ്ടായിരിക്കുന്നതല്ലയെന്ന് ഗതാഗത വിഭാഗം അറിയിച്ചു.
റോളക്ക് സമീപത്തെ അൽ ഹിസൻ കോട്ട നിൽക്കുന്ന റോഡിെൻറ ഇരുവശങ്ങൾ, ഷാർജ കോർണീഷ് റോഡിന്റെ ഇരുവശങ്ങളും, അൽ ഷുവൈഹീൻ റോഡ്, പക്ഷി–മൃഗ ചന്ത പ്രവർത്തിക്കുന്ന ഖയിസ് ബിൻ സാഅസ സ്ട്രീറ്റ്, അൽ മജാസ് ഒന്ന് (സെൻട്രൽ സൂക്ക് മേഖല), അൽ മജാസ് തടാകത്തിെൻറ മേഖലകൾ തുടങ്ങിയവ സൗജന്യ പാർക്കിങ് പരിധിയിൽ വരുകയില്ല.
പതിവ് പോലെ ഈ മേഖലകളിൽ പരിശോധന വിഭാഗത്തിലെ ഉദ്യോഗസ്ഥരുണ്ടാകും. സൗജന്യമാണെന്ന് വിചാരിച്ച് ഈഭാഗങ്ങളിൽ വാഹനങ്ങൾ നിറുത്തിയാൽ പിഴ ഉറപ്പാണ്. എന്നാൽ മറ്റിടങ്ങളിൽ പാർക്കിങ് തീർത്തും സൗജന്യമായിരിക്കും.