Search
Close this search box.

സൗജന്യ പാർക്കിങ്: പക്ഷേ ഇവിടങ്ങളിൽ നിർത്തിയാൽ പിഴ വീഴും ..

പു​തു​വ​ർ​ഷം പ്ര​മാ​ണി​ച്ച് ഷാ​ർ​ജ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പാ​ർ​ക്കി​ങ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചി​ല പ്ര​ധാ​ന റോഡുകളിൽ സൗ​ജ​ന്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല​യെ​ന്ന് ഗ​താ​ഗ​ത വി​ഭാ​ഗം അ​റി​യി​ച്ചു.

റോ​ള​ക്ക് സ​മീ​പ​ത്തെ അ​ൽ ഹി​സ​ൻ കോ​ട്ട നി​ൽ​ക്കു​ന്ന റോ​ഡി​െ​ൻ​റ ഇ​രു​വ​ശ​ങ്ങ​ൾ, ഷാ​ർ​ജ കോ​ർ​ണീ​ഷ് റോഡിന്റെ ഇരുവശങ്ങളും, അ​ൽ ഷു​വൈ​ഹീ​ൻ റോ​ഡ്, പ​ക്ഷി–​മൃ​ഗ ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന ഖ​യി​സ്​ ബി​ൻ സാ​അ​സ സ്​​ട്രീ​റ്റ്, അ​ൽ മ​ജാ​സ്​ ഒ​ന്ന് (സെ​ൻ​ട്ര​ൽ സൂ​ക്ക് മേ​ഖ​ല), അ​ൽ മ​ജാ​സ്​ ത​ടാ​ക​ത്തിെ​ൻ​റ മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ​വ സൗ​ജ​ന്യ പാ​ർ​ക്കി​ങ് പ​രി​ധി​യി​ൽ വ​രു​ക​യി​ല്ല.

പ​തി​വ് പോ​ലെ ഈ ​മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രു​ണ്ടാ​കും. സൗ​ജ​ന്യ​മാ​ണെ​ന്ന് വി​ചാ​രി​ച്ച് ഈ​ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​റു​ത്തി​യാ​ൽ പി​ഴ ഉ​റ​പ്പാ​ണ്. എ​ന്നാ​ൽ മ​റ്റി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി​രി​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts