ചന്ദ്രയാൻ -3 ന്റെ വിജയത്തിൽ യുഎഇ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനം അറിയിച്ചു. വ്യാഴാഴ്ച ഫോൺ കോളിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
ഈ സുപ്രധാനമായ ശാസ്ത്ര നേട്ടത്തിന് ഇന്ത്യൻ ജനതയെ അഭിനന്ദിക്കുന്നതായി ശൈഖ് മുഹമ്മദ് അറിയിച്ചു. ഇത് ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഇന്ത്യയുടെ നേട്ടത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് എല്ലാ മനുഷ്യരാശിയുടെയും സാധ്യതകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ തുടർച്ചയായ വിജയങ്ങൾക്ക് അദ്ദേഹം ആശംസകൾ അറിയിച്ചു.