അടുത്ത മാസം അവസാനം വരെ യുഎഇയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള വിമാനങ്ങളിൽ യാത്രക്കാർക്ക് 10 കിലോ അധിക ലഗേജ് കൊണ്ട് പോകാൻ അവസരം നൽകി പാക്കിസ്ഥാനിലെ സെറീൻ എയർ.
ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 50 കിലോഗ്രാം (40 കിലോഗ്രാം പ്ലസ് 10), Free ബാഗേജ് വിഭാഗത്തിന് 30 കിലോഗ്രാം (20 പ്ലസ് 10), Nil ബാഗേജ് വിഭാഗത്തിന് 10 കിലോഗ്രാം എന്നിവ നൽകുമെന്ന് ട്വിറ്റർ അകൗണ്ടിലൂടെ എയർലൈൻ അറിയിച്ചു. സെപ്റ്റംബർ 30 വരെയാണ് ഈ അധിക ലഗേജ് സൗകര്യം നൽകുന്നത്.
അതോടൊപ്പം സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ഓഗസ്റ്റ് 30 ന് സർവീസ് നടത്തുന്ന പ്രത്യേക വിമാനത്തിന് ഇക്കണോമി ക്ലാസിൽ 60 കിലോയും സെറീൻ പ്ലസ് ക്ലാസിൽ 80 കിലോയും ലഗേജ് കൊണ്ടുപോകാൻ കഴിയുമെന്നും സെറീൻ എയർ അറിയിച്ചു.