യുഎഇയിൽ സ്‌കൂൾ തുറക്കുന്ന ദിവസം സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് ജോലിയിൽ 3 മണിക്കൂർ ഇളവ് നൽകിയതായി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.
ഈ സമയത്ത് രക്ഷിതാക്കൾക്ക് കുട്ടികളെ സ്‌കൂളിലേക്കും വീട്ടിലേക്കും കൊണ്ടുപോകാം. ജോലിയും കുടുംബജീവിതവും സന്തുലിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. രക്ഷാകർതൃ കൂടിക്കാഴ്ചയ്ക്കോ ബിരുദദാന ചടങ്ങിനോ ഈ ഇളവ് ഉപയോഗപ്പെടുത്താമെന്നും അതോറിറ്റി വ്യക്തമാക്കി.