ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് അവരുടെ പിഴകളിൽ ഇളവുകൾ നേടുന്നതിനും അവരുടെ രേഖകളിൽ നിന്ന് ബ്ലാക്ക് പോയിന്റുകൾ നീക്കം ചെയ്യുന്നതിനുമുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.
നിയമലംഘനം നടത്തി രണ്ട് മാസത്തിനുള്ളിൽ (60 ദിവസം) ട്രാഫിക് പിഴ അടച്ചാൽ 35 ശതമാനം ഇളവും ഒരു വർഷത്തിൽ അടയ്ക്കുകയാണെങ്കിൽ 25 ശതമാനം ഇളവും ലഭിക്കും. എന്നിരുന്നാലും, ഗുരുതരമായ ലംഘനങ്ങൾക്ക് ഈ കിഴിവ് ബാധകമായിരിക്കില്ല. പിഴകൾ 12 മാസത്തേക്ക് പൂജ്യം പലിശ നിരക്കിൽ ബാങ്കുകൾ വഴി തവണകളായി അടയ്ക്കാമെന്നും അതോറിറ്റി അറിയിച്ചു.
ബ്ലാക്ക് പോയിന്റ് കുറയ്ക്കൽ, ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ്(ബ്ലാക്ക്) ട്രാഫിക് പോയിന്റുകൾ ഉണ്ടെങ്കിൽ ചിലത് ഒഴിവാക്കാനുള്ള അവസരവുമുണ്ട്.
അബുദാബി ഗവൺമെന്റിന്‍റെ “Tamm” ഉപയോക്തൃ സേവനത്തിലൂടെയും നേരിട്ടുള്ള പണമടയ്ക്കൽ, യുഎഇയിലെ ADCB,ADIB,FAB, Mashreq Al Islami and Emirates Islamic Bank എന്നീ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയുൾപ്പെടെ ട്രാഫിക് ലംഘനങ്ങൾ അടയ്ക്കുന്നതിന് ഒട്ടേറെ വഴികളുണ്ട്.
#إعلان | #شرطة_أبوظبي : مبادرة "بادر واستفد" تتضمن خصم 35% على المخالفة في حال دفعها خلال أول 60 يوماً من تاريخ ارتكاب المخالفة باستثناء المخالفات الخطرة، وخصم 25% عند الدفع بعد 60 يوماً ولغاية سنة من تحرير المخالفة pic.twitter.com/nHWs7BMey5
— شرطة أبوظبي (@ADPoliceHQ) August 26, 2023
ഓഗസ്റ്റ് 28 ന് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസം സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് അവരുടെ റെക്കോർഡിൽ നിന്ന് നാല് ട്രാഫിക് പോയിന്റുകൾ കുറക്കാനാകുമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു. അതിനായി താഴെ കൊടുക്കുന്ന QR കോഡ് സ്കാൻ ചെയ്തുകൊണ്ട് ഡ്രൈവർമാർക്ക് പ്രതിജ്ഞ എടുക്കാവുന്നതാണ്.