ഷാർജയിലെ അൽ നഹ്ദ പാലത്തിൽ നിന്ന് അൽ താവൂൺ സ്‌ക്വയറിലേക്കുള്ള അൽ താവൂൺ സ്ട്രീറ്റിൽ ഒരു പുതിയ പാത കൂടി ചേർത്തതായി ഷാർജ റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു,
ഒരു കിലോമീറ്റർ നീളത്തിലും 3.65 മീറ്റർ വീതിയിലും, സ്ട്രീറ്റിന്റെ വാഹനങ്ങളുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാത തുറന്നിരിക്കുന്നത്. അൽ താവൂൺ സ്‌ക്വയറിലേക്ക് പുതിയ പാതയടക്കം ഇപ്പോൾ മൊത്തം 4 പാതകളാണ് ഉള്ളത്.
ഈ പുതിയ പാത വന്നതോടെ ഏറ്റവും ഉയർന്ന ഗതാഗതപ്രവാഹം കൈവരിക്കാനും തിരക്കേറിയ സമയങ്ങളിൽ അപകടങ്ങളും തിരക്കും കുറയ്ക്കാനും സാധിക്കും. നിലവിലുള്ള പാർക്കിംഗ് ഏരിയകളിൽ സുരക്ഷാ ബഫർ സംയോജിപ്പിക്കുന്നതിനൊപ്പം പ്രവേശന, എക്സിറ്റ് പോയിന്റുകളുടെ പരിഷ്കരണവും ഈ പുതിയ പദ്ധതിയിൽ ഉൾപ്പെറ്റിട്ടിട്ടുണ്ട്.