ഫുജൈറയിൽ ഇടിമിന്നലും ആലിപ്പഴ വർഷവും : ചെറിയ തോതിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായും റിപ്പോർട്ടുകൾ

Thunderstorms and hailstorms in Fujairah- A minor tornado was also reported

ഫുജൈറയിലെ സിജി നഗരത്തിൽ ഇന്ന് ആഗസ്റ്റ് 29 ന് ഇടിമിന്നലും ആലിപ്പഴ വർഷവും 2-15 മീറ്റർ വ്യാസമുള്ള ടൊർണാഡോ ചുഴലിക്കാറ്റും രൂപപ്പെട്ടതായും റിപ്പോർട്ടുകൾ. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്.

ഇടിമിന്നലിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെ വന്ന ചുഴലിക്കാറ്റ് ഏകദേശം 15 മിനിറ്റ് നീണ്ടുനിന്നു. വലിയ ചാരനിറത്തിലുള്ള ചുഴലിക്കാറ്റിന്റെ രൂപീകരണം ആകാശത്തേക്ക് ഉയരുന്ന ഒരു വീഡിയോയും storm _ae ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും അൽ ഐനിൽ ഒരു മിനി ടൊർണാഡോ കാണപ്പെട്ടിരുന്നു, തുടർന്ന് കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!