കേരളത്തിന് രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു : ഇന്ന് അര്‍ദ്ധരാത്രിയോടെ ചെന്നൈയില്‍ നിന്നും പുറപ്പെടും

2nd Vande Bharat train sanctioned for Kerala- It will leave Chennai at midnight today

കേരളത്തിന് രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഇന്ന് അര്‍ദ്ധരാത്രിയോടെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ പുറപ്പെടും.

നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ട്രെയിനാണ് കേരളത്തിലെത്തുന്നത്. ദക്ഷിണ റെയില്‍വേയ്‌ക്കായാണ് നിലവില്‍ റേക്ക് അനുവദിച്ചിരിക്കുന്നത്. മംഗലാപുരം- എറണാകുളം റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് സൂചന.

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ട്രെയിനിന് ആകെ എട്ട് കോച്ചുകളാണുള്ളത്. നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്. 25 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്തുടനീളം സര്‍വീസ് നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!