യുഎഇയിൽ 2023 സെപ്റ്റംബർ മാസത്തിലെ ഇന്ധനവിലകൾ ഉടൻ പ്രഖ്യാപിക്കും. 2023 ഓഗസ്റ്റ് മാസത്തിൽ ഡീസലിന് 19 ഫിൽസും പെട്രോളിന് 14 ഫിൽസും വർദ്ധിപ്പിച്ചിരുന്നു.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂലൈയിലെ 3 ദിർഹത്തിനെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ 3.14 ദിർഹമായിരുന്നു. ഒറ്റയടിക്ക് 14 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായത്.
ഓഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.02 ദിർഹമായിരുന്നു, ജൂലൈയിൽ ഇതിന് 2.89 ദിർഹമായിരുന്നു. 13 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായത്.
ഓഗസ്റ്റ് മാസത്തിൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹമായിരുന്നു, ജൂലൈയിൽ ഇതിന് 2.81 ദിർഹമായിരുന്നു. 14 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായത്.
ഓഗസ്റ്റ് മാസത്തിൽ ഡീസൽ ലിറ്ററിന് 2.95 ദിർഹമായിരുന്നു, ജൂലൈയിൽ ഡീസൽ ലിറ്ററിന് 2.76 ദിർഹമായിരുന്നു. ഡീസലിന് 19 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായത്.