Search
Close this search box.

യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത : താപനില 48 ഡിഗ്രി സെൽഷ്യസ് വരെ

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് വ്യാഴാഴ്ച നേരിയ മഴയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

രാജ്യത്തെ ഏറ്റവും കൂടിയ താപനില 44-48 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 25-30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ ഉച്ചയോടെയാണ് നേരിയ മഴ പ്രതീക്ഷിക്കുന്നത്.

തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 39-45 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 33-39 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് രാത്രിയിലും നാളെ വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിച്ചേക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!