ദുബായ് എയർപോർട്ടിൽ 24 മണിക്കൂറിനുള്ളിൽ 3 യാത്രക്കാർക്ക് ഹൃദയാഘാതം : ജീവൻ രക്ഷിച്ച് എയർപോർട്ട് മെഡിക്കൽ ടീമുകൾ

3 passengers suffered heart attacks at Dubai airport within 24 hours - Airport medical teams saved lives

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ടെർമിനലുകളിലായി 24 മണിക്കൂറിനുള്ളിൽ വ്യത്യസ്ത സമയങ്ങളിലായി 3 യാത്രക്കാർക്ക് ഹൃദയാഘാതം വന്ന സംഭവങ്ങളെതുടർന്ന് അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

ഒരു യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായി കൊറോണറി ആർട്ടറി ബ്ലോക്ക് ആയപ്പോൾ, രണ്ട് പേർക്ക് ഹൃദയസ്തംഭനത്തിന് ചികിത്സ നൽകി. വിവിധ രാജ്യക്കാരായ യാത്രക്കാരെ കൂടുതൽ ചികിത്സയ്ക്കായി ദുബായിലെ പ്രൈം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ആദ്യത്തെ റിപ്പോർട്ട് ടെർമിനൽ 3 ലെ ഒരു യാത്രക്കാരനെക്കുറിച്ചായിരുന്നു. റിപ്പോർട്ട് ലഭിച്ച് ഒരു മിനിറ്റിനുള്ളിൽ ആംബുലൻസ് ജീവനക്കാർ സ്ഥലത്തെത്തി യാത്രക്കാരന് ഹൃദയസ്തംഭനമുണ്ടെന്ന് ജീവനക്കാർ കണ്ടെത്തി.

അദ്ദേഹത്തിന്റെ നാഡിമിടിപ്പും ശ്വസനവും പുനഃസ്ഥാപിക്കുന്നതുവരെ രക്തം ഒഴുകുന്നത് നിലനിർത്താൻ കാർഡിയോപൾമണറി റെസസിറ്റേഷൻ (CPR ) നൽകി. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് മിഷാൽ ജുൽഫർ പറഞ്ഞു.

രണ്ടാമത്തെ സംഭവവും ടെർമിനൽ 3 യിലായിരുന്നു, അവിടെ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രണ്ട് മിനിറ്റിനുള്ളിൽ സഹായം എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയതായും നൂതന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുകയും പുനർ-ഉത്തേജന നടപടിക്രമങ്ങൾ നടത്തുകയും  രോഗിയുടെ പൾസും ശ്വസനവും വീണ്ടെടുക്കാൻ സഹായിച്ചതായും ജുൽഫർ പറഞ്ഞു.

അതേ ദിവസം തന്നെ ടെർമിനൽ 1 ൽ മൂന്നാമത്തെ യാത്രക്കാരന് ഹൃദയാഘാതമുണ്ടായി. ഈ യാത്രക്കാരനെ വിമാനത്താവളത്തിൽ സിപിആർ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഈ മൂന്ന് സംഭവങ്ങളും 24 മണിക്കൂറിനുള്ളിലാണ് സംഭവിച്ചത്. രോഗികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല കൂടാതെ ഏത് ദിവസത്തിലാണ് ഈ സംഭവങ്ങൾ നടന്നതെന്നും വ്യക്‌തമല്ല.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലുമുള്ള 17 മെഡിക്കൽ പോയിന്റുകളിൽ നിന്ന് ഇതുപോലുള്ള എമർജൻസി സർവീസുകൾ ലഭിക്കും.

ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും മെഡിക്കൽ പോയിന്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!