ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ചുമരണം.

Five dead including four Malayalees in a car accident in Bahrain.

ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ചുമരണം. ഇന്നലെ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരാൾ തെലങ്കാന സ്വദേശിയാണ്. മരിച്ചവരെല്ലാം മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെൻ്ററിലെ ജീവനക്കാരാണ്.

സൽമാബാദ് ൽ നിന്ന് മുഹറഖിലേയ്ക്ക് ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!