13.7 മീറ്റർ വലിപ്പമുള്ള പ്രശസ്ത ഹോളിവുഡ് സൈനിനേക്കാൾ ഉയരത്തിൽ ഹജർ പർവതനിരകളുടെ മുകളിൽ ഇരിക്കുന്ന 19.28 മീറ്റർ ഉയരമുള്ള ഹത്ത സൈൻ ഗിന്നസ് ലോക റെക്കോർഡ് നേടി.
ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ദുബായ് ഹോൾഡിംഗിന്റെ ഈ സൈനിന് ഏറ്റവും ഉയരമുള്ള ലാൻഡ്‌മാർക്ക് സൈൻ എന്ന പദവി നൽകി. 19.28 മീറ്റർ ഉയരമുള്ള ഈ ഹത്ത സൈൻ ആണ് യുഎഇയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിനോദസഞ്ചാര മേഖലകളിലൊന്നിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
യുഎസിലെ 13.7 മീറ്റർ വലിപ്പമുള്ള പ്രശസ്ത ഹോളിവുഡ് സൈനിന് എതിരാളിയെപ്പോലെ ഹത്ത സൈൻ രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്നു. കാൽനടയായി മാത്രമേ ഇവിടെയെത്താൻ കഴിയൂ, ഹത്ത വാദി ഹബ്ബിൽ നിന്ന് കാൽനടയാത്രയിലൂടെ ഏകദേശം 30 മിനിറ്റ് എടുക്കും ഹത്ത സൈനിലെത്താൻ.
ഒമാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹത്ത ഇതിനകം തന്നെ ഒരു സാഹസിക വിനോദമായി മാറിയിരിക്കുന്നു, മൗണ്ടൻ ബൈക്കിംഗും കയാക്കിംഗും വാഗ്ദാനം ചെയ്യുന്ന നിരവധി ജനപ്രിയ വിനോദകേന്ദ്രങ്ങളിൽ ഒന്നാണ് ഹത്ത . ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗവുമാണ് ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാൻ.