Search
Close this search box.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒന്നരക്കോടി രൂപ : ഇനി മുതൽ എല്ലാ കൊല്ലവും മുടക്കമില്ലാതെ ഓരോ കോടിയും : മനസ്സ് നിറച്ച് എം എ യൂസഫലി

One and a half crore rupees for differently-abled children- Every year from now on, one crore every year without interruption- M.A. Yousafali

കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒന്നരക്കോടി സംഭാവന നൽകി.  ഇനി മുതൽ എല്ലാകൊല്ലവും മുടക്കമില്ലാതെ ഓരോ കോടി രൂപയും, തന്റെ കാലം കഴിഞ്ഞാലും ഈ ഓരോ കോടി രൂപ മുടക്കമില്ലാതെ നൽകാൻ തന്റെ ടീമിനെ പറഞ്ഞേൽപ്പിക്കുന്നതായും അദ്ദേഹം വേദിയിൽ പറഞ്ഞു.

കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിന് പിന്നാലെയാണ് ഗോപിനാഥ് മുതുകാടിൻറെ നേതൃത്വത്തിൽ നടത്തുന്ന ഡിഫറന്‍റ് ആര്‍ട് സെന്‍ററിന് ഒന്നരക്കോടി രൂപയുടെ സഹായം കൈമാറുന്നതായി യൂസഫലി പ്രഖ്യാപിച്ചത്. സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് വേദിയില്‍ വെച്ച് തന്നെ യൂസഫലി ചെക്ക് കൈമാറി.

യൂസഫലിയും സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ബ്രോഷറും പ്രകാശനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവുമാണ് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആരംഭിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും യൂസഫലി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

https://www.facebook.com/watch/?v=984784832689655

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!